കെ-ടെറ്റ് ജയിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം



ആഗസ്തില്‍ നടത്തിയ കെ- ടെറ്റ് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവന്‍ വെബ്സൈറ്റില്‍ ഫലം ലഭിക്കും. നാലു കാറ്റഗറികളിലായി 71,941 പേര്‍ പരീക്ഷ എഴുതിയതില്‍ 11,517 പേര്‍ വിജയിച്ചു.  കാറ്റഗറി-1ല്‍ 21,006 പേര്‍ പരീക്ഷ എഴുതിയതില്‍ 2035 പേര്‍ വിജയിച്ചു. കാറ്റഗറി രണ്ടില്‍ 20,539 പേര്‍ പരീക്ഷ എഴുതിയതില്‍ 7309 പേരും കാറ്റഗറി മൂന്നില്‍ 23,442 പേര്‍ പരീക്ഷ എഴുതിയതില്‍ 1178 പേരും കാറ്റഗറി നാലില്‍ 6954 പേര്‍ പരീക്ഷ എഴുതിയതില്‍ 995 പേരും വിജയിച്ചു. ഓരോ കാറ്റഗറിയിലും 80 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷ വിജയിച്ചവര്‍ വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യത ഉറപ്പാക്കാന്‍ പരിശോധനയ്ക്കായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അവരവരുടെ പരീക്ഷാകേന്ദ്രം സ്ഥിതി ചെയ്യുന്നിടത്തെ ജില്ലാ ഓഫീസില്‍ എത്തണം. ഉന്നതയോഗ്യതയുള്ളവര്‍ക്ക് കെ-ടെറ്റ് വേണ്ട സി-ടെറ്റ്, നെറ്റ്, സെറ്റ്, എംഫില്‍, പിഎച്ച്ഡി യോഗ്യതയുള്ളവരെ അധ്യാപക നിയമനത്തിന് കെ- ടെറ്റ് നിര്‍ബന്ധ യോഗ്യതയാക്കിയ ഉത്തരവില്‍നിന്ന് ഒഴിവാക്കി. പബ്ളിക് സര്‍വീസ് കമീഷന്റെ നിര്‍ദേശപ്രകാരമാണ് എല്‍പി, യുപി, ഹൈസ്കൂള്‍ അധ്യാപകര്‍, ഭാഷാധ്യാപകര്‍, സ്പെഷ്യല്‍ ടീച്ചേഴ്സ് എന്നിവരുടെ നിയമനത്തിന് ടെറ്റ് നിര്‍ബന്ധയോഗ്യതയാക്കിയ ഉത്തരവില്‍ ഉന്നതയോഗ്യതയുള്ളവര്‍ക്ക് ഇളവനുവദിച്ചത്. Read on deshabhimani.com

Related News