കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷനില്‍ ഡയറക്ടര്‍



കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍  ഡയറക്ടര്‍ (ഫിനാന്‍സ്) ഒഴിവുണ്ട്. യോഗ്യത: ചുരുങ്ങിയത് 60 ശതമാനം മാര്‍ക്കോടെയുള്ള എംബിഎയും സിഎയും. സിഎയില്‍ പത്ത് വര്‍ഷത്തെയും എംബിഎ (ഫിനാന്‍സ്) അഞ്ച് വര്‍ഷത്തെയും പ്രധാന സ്ഥാപനങ്ങളിലോ/ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോയുള്ള പരിചയം. പ്രായം: 35- 50. ആദ്യം ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. ജോലിയിലുള്ള കഴിവ് പരിശോധിച്ച് നീട്ടിനല്‍കും. അപേക്ഷ ഇ- മെയിലായി  ഒക്ടോബര്‍ പത്തിന് പകല്‍ മൂന്നിനകം ലഭിക്കണം. ഇ-മെയില്‍ വിലാസം: Kerala Rail Development Corporation Limited, The Retreat, TC 26/954. PMG- Pattom Road. Pattom Palace (PO), Thiruvananthapuram, Kerala-695004. PH:-0471 2305053 / 2305054. Read on deshabhimani.com

Related News