ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ കൺസൽട്ടന്റ്‌



ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ കൺസൽട്ടന്റുമാരുടെ 13 ഒഴിവുണ്ട്‌. കൺസൽട്ടന്റ്‌ ഗ്രേഡ്‌ ഒന്ന്‌ 3, കൺസൽട്ടന്റ്‌ ഗ്രേഡ്‌ രണ്ട്‌ 5, സീനിയർ കൺസൽട്ടന്റ്‌ 5 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ‌ കരാർ നിയമനമാണ്‌. തപാൽ വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. വിശദവിവരവും അപേക്ഷാഫോറവും www.ndma.gov.inൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച്‌  Shri Abhishek Biswas, Under Secretary(Admin), National Disater Management Authority, NDMA Bhawan, A--1, Safdarjung Enclave NewDelhi- 110029 എന്ന വിലാസത്തിൽ അയയ്‌ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 16. Read on deshabhimani.com

Related News