ഇന്ത്യൻ ഇക്കണോമിക് / സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്



ഇന്ത്യൻ ഇക്കണോമിക് സർവീസ്/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് എക്സാമിനേഷൻ‐ 2019ന് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ ഇക്കണോമിക് സർവീസ് യോഗ്യത ഇക്കണോമിക്സിലൊ അനുബന്ധവിഷയങ്ങളിലൊ ബിരുദാനന്തരബിരുദം. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് യോഗ്യത സ്റ്റാറ്റിസ്റ്റിക്സിലൊ അനുബന്ധവിഷയങ്ങളിലൊ ബിരുദമോ ബിരുദാനന്തരബിരുദമോ. പ്രായം 21‐30. 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഇന്ത്യൻ ഇക്കണോമിക് സർവീസ് 32, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് 33 എന്നിങ്ങനെയാണ്  ഒഴിവ്. എഴുത്ത് പരീക്ഷയുടെയും വൈവയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്താകെ 19  പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 16 വൈകിട്ട് ആറ്. അപേക്ഷ പിൻവലിക്കാൻ ഏപ്രിൽ 23മുതൽ 30ന് വൈകിട്ട് ആറ് വരെ സമയമുണ്ട്.വിശദവിവരത്തിന് www.upsc.gov.in   Read on deshabhimani.com

Related News