തൊഴിലുറപ്പ് പദ്ധതിയിൽ റിസോഴ്സ് പേഴ്സൺ



മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓഡിറ്റിങിനായി 3000 റിസോഴ്സ് പേഴ്സൺസിനെ നിയമിക്കും. സംസ്ഥാന സർക്കാർ രൂപീകരിച്ച സ്വതന്ത്രസ്ഥാപനമായ "മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളക്ക് കീഴിലാണ് നിയമനം. ഒരു ബ്ലോക്കിന് ഒന്ന് എന്ന ക്രമത്തിൽ 98 ബ്ലോക്ക് റിസോഴ്സ് പേഴ്സൺസിനെയും 2823 വില്ലേജ് റിസോഴ്സ് പേഴ്സൺസിനെയുമാണ് തെരഞ്ഞെടുക്കുക. വില്ലേജ് റിസോഴ്സ് പേഴ്സൺസിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണമുണ്ട്. ഓരോ പഞ്ചായത്തിനും ഒന്ന് എന്ന ക്രമത്തിലാണ് വില്ലേജ് റിസോഴ്സ് പേഴ്സൺസിനെ തെരഞ്ഞെടുക്കുക. ബ്ലോക്ക് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ്് തയ്യാറാക്കി സ്വന്തം പഞ്ചായത്ത് ഒഴിവാക്കിയായിരിക്കും ഇവരെ തെരഞ്ഞെടുക്കുക. യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുളവർക്കും തൊഴിലുറപ്പ് തൊഴിലാളികൾ, അവരുടെ മക്കൾ എന്നിവർക്കും പരിഗണന ലഭിക്കും. എസ്സി/എസ്ടി/ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ളവർക്കും മുൻഗണന. കംപ്യൂട്ടർ സംബന്ധമായ ഡിഗ്രി, ഡിപ്ലോമ  യോഗ്യതയുള്ളവർക്കും പരിഗണന ലഭിക്കും. ഉയർന്ന പ്രായം 30. 2019 ഫെബ്രുവരി 15നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത് ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലെയും സോഷ്യൽ ഓഡിറ്റിങ് പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിക്കുന്നതാണ് ബ്ലോക്ക് റിസോഴ്സ് പേഴ്സൺസിന്റെ മുഖ്യചുമതല. യോഗ്യത ബിരുദം/ ബിരുദാനന്തരബിരുദം. സോഷ്യൽ ഓഡിറ്റിൽ പങ്കെടുത്തും സംഘടിപ്പിച്ചുമുള്ള പരിചയം. ഒരുവർഷമെങ്കിലും എൻജിഒ/സിവിൽ സൊസൈറ്റി ഓർഗനൈസേഷൻ, പാവപ്പെട്ടവരുടെ അവകാശങ്ങളെക്കുറിച്ചുള്ള അഡ്വക്കസി പ്രവർത്തനം, കംപ്യൂട്ടറിലും ഇന്റർനെറ്റിലുമുള്ള അറിവ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുള്ള അറിവ് അഭിലഷണീയം. ഉയർന്ന പ്രായം 55. എഴുത്ത് പരീക്ഷയും മുഖാമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്. www.socialaudit.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 06. വിശദവിവരം website ൽ.       Read on deshabhimani.com

Related News