അസം റൈഫിൾസിൽ കായികതാരങ്ങൾക്ക് അവസരം



അസം റൈഫിൾസ് കായികതാരങ്ങളുടെ 116 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. ഫുട്ബോൾ, ആർച്ചറി, റോവിങ്, അത്ലറ്റിക്സ്, തയ്കോൺഡോ, കരാട്ടെ, ജൂഡോ, ബോക്സിങ്, റൈഫിൾ ഷൂട്ടിങ ്, ഇക്വാസ്ട്രേയിൻ എന്നീ ഇനങ്ങളിലാണ് ഒഴിവ്. വനിതകൾക്കും അപേക്ഷിക്കാം. റൈഫിൾമാൻ/ റൈഫിൾവുമൺ (ജനറൽ ഡ്യൂട്ടി) തസ്തികകളിലാണ് നിയമനം. മേഘാലയിലെ ഷില്ലോങിൽ ഏപ്രിൽ 15നാണ് റിക്രൂട്ട്മെന്റ് റാലി. ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത: എസ്എസ്എൽസി, അന്താരാഷ്ട്ര/ദേശീയ/അന്തർസർവകലാശാല ടൂർണമെന്റുകളിലൊ ദേശീയ സ്കൂൾ സ്പോർട്സ്/ഗെയിംസിലൊ ജയിക്കണം. ശാരീരികയോഗ്യത ഉയരം പുരുഷൻ 170 സെ.മീ, വനിതകൾ 157 സെ.മീ. നെഞ്ചളവ് പുരുഷൻ 80 സെ.മീ അഞ്ച് സെ.മീ വികസിപ്പിക്കാൻ കഴിയണം. നെഞ്ചളവ് വനിതകൾക്ക് ബാധകമല്ല. ഉയരത്തിനും പ്രായത്തിനും അനുസരിച്ച് തൂക്കം വേണം. പ്രായം 18‐23. നിയമാനുസൃത ഇളവ് അനുവദിക്കും. അപേക്ഷാഫീസ് നൂറുരൂപ. ഓൺലൈനായി ഫീസടയ്ക്കണം. വനിതകൾ/എസ്സി/ എസ്ടി ഫീസില്ല.www.assamrifles.gov.in  വഴി ഓൺലൈനായാണ്  അപേക്ഷിക്കേണ്ടത്. അവസാന തിയതി മാർച്ച് 17. വിശദവിവരം website ൽ.   Read on deshabhimani.com

Related News