ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് സാധ്യതാ പട്ടിക



കാറ്റഗറി നമ്പർ 407/2017 സാമൂഹ്യക്ഷേമ വകുപ്പിൽ നേഴ്സറി ടീച്ചർ,  ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ (14 ജില്ലകളിൽ) കാറ്റഗറി നമ്പർ 419/2017 ലബോറട്ടറി അസിസ്റ്റന്റ്, 399/2017  വിവിധ കമ്പനി/ ബോർഡ്/കോർപറേഷനുകളിലെ ജൂനിയർ അസിസ്റ്റന്റ്/ കാഷ്യർ/ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/ സീനിയർ അസിസ്റ്റന്റ്/ അസിസ്റ്റന്റ്/ ജൂനിയർ ക്ലാർക്ക്/ ടൈം കീപ്പർ ഗ്രേഡ് രണ്ട് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌ സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 331/2016  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പാതോളജി, 374/2017 വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഓപറേറ്റർ അഡ്വാൻസഡ് മെഷീൻ ടൂൾസ്),  330/2016 കേരള സംസ്ഥാന ആസൂത്രണ ബോർഡിൽ ചീഫ് (ഡീസെൻട്രലൈസ്ഡ് പ്ലാനിങ് ഡിവിഷൻ), 190/2017 കേരള സംസ്ഥാന ആസൂത്രണ ബോർഡിൽ ചീഫ് (സോഷ്യൽ സർവീസ്),  416/2016 കേരള സംസ്ഥാന ആസൂത്രണ ബോർഡിൽ ചീഫ് (പ്ലാൻ കോ‐ഓർഡിനേഷൻ ഡിവിഷൻ), വിദ്യാഭ്യാസ വകുപ്പിൽ( 14 ജില്ലകളിൽ) കാറ്റഗറി നമ്പർ 277/2017  ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി),  വിദ്യാഭ്യാസ വകുപ്പിൽ (14 ജില്ലകളിൽ) കാറ്റഗറി നമ്പർ 227/2016 ഹൈസ്കൂൾ അസിസ്റ്റന്റ് (ഫിസിക്കൽ സയൻസ്) (മലയാളം മീഡിയം), കാറ്റഗറി നമ്പർ 456/2016 ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, കാറ്റഗറി നമ്പർ 457/2016 ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. കാറ്റഗറി നമ്പർ 555/2014 ജയിൽ വകുപ്പിൽ വീവിങ് ഇൻസ്ട്രക്ടർ/വീവിങ് ഫോർമാൻ/വീവിങ് അസിസ്റ്റന്റ് (പുരുഷൻമാർക്ക് മാത്രം) റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ഒഎംആർ പരീക്ഷ കാറ്റഗറി നമ്പർ 433/2009, 434/2009  ജില്ലാ സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജർ തസ്തികക്കായി 21.08.2017 ആഗസ്ത് 21 ലെ സുപ്രീംകോടതി വിധിപ്രകാരം ഏഴ് ഉദ്യോഗാർത്ഥികൾക്കായി 2019 ജനുവരി 4 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും അഡ്മിഷൻ ടിക്കറ്റ് ഒടിആർ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം ഒറ്റത്തവണ വെരിഫിക്കേഷൻ കാറ്റഗറി നമ്പർ 284/2016  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റഫ്രിജറേഷൻ മെക്കാനിക് തസ്തികക്ക് ഡിസംബർ 27 നും കാറ്റഗറി നമ്പർ 439/2016 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എഡ്യുക്കേഷൻ (ഗവ.പോളിടെക്നിക്) ഡിസംബർ 27, 28 തിയതികളിലും കാറ്റഗറി നമ്പർ 407/2013 ബിവറേജസ് കോർപറേഷനിൽ കംപ്യൂട്ടർ പ്രോഗ്രാമർ‐കം‐റിസപ്ഷനിസ്റ്റ് ഡിസംബർ 27, 28, 29 തിയതികളിലും കാറ്റഗറി നമ്പർ 336/2016 സാമൂഹ്യനീതി വകുപ്പിൽ കാർപെന്ററി ഇൻസ്ട്രക്ടർ  ജനുവരി 7 നും പിഎസ്‌ സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. കൂടുതൽ വിവരങ്ങൾ ഒടിആർ പ്രൊഫൈലിൽ. പിഎസ്‌ സി ഒഴിവ്: നിലവിലെ രീതി തുടരും വിവിധ വകുപ്പ്/കമ്പനി/ബോർഡ്/കോർപറേഷനുകളിൽനിന്നും പിഎസ്സി വഴി നിയമനം നടത്തുന്ന മറ്റ് സ്ഥാപനങ്ങളിൽ നിന്നും പിഎസ്സി ഒഴിവുകൾ സ്വീകരിക്കുന്ന നിലവിലെ രീതി (തപാൽ/ഇ‐മെയിൽ/ഇ‐വേക്കൻസി) 2019 ജൂൺ 30 വരെ തുടരും.  വാർഷിക റിപ്പോർട് സമർപ്പിച്ചു കേരള പബ്ലിക് സർവീസ് കമ്മീഷന്റെ 62‐ാമത് വാർഷിക റിപ്പോർട്ട് (2017‐18) ഗവർണർ ജസ്റ്റിസ്  പി സദാശിവത്തിന് ചെയർമാൻ അഡ്വ. എം കെ സക്കീർ സമർപ്പിച്ചു. കമ്മീഷനംഗങ്ങളായ പി ശിവദാസൻ, ടി ടി ഇസ്മയിൽ, സിമി റോസ്ബെൽ ജോൺ, അഡ്വ. ഇ രവീന്ദ്രനാഥൻ, പ്രൊഫ ലോപ്പസ് മാത്യു, അഡീഷണൽ സെക്രട്ടറി ആർ രാമകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി എ രവീന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു വിലക്കേർപ്പെടുത്തി കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ ചിറക്കുളം റോഡ് അശ്വതി ഭവനിൽ പി എൻ ചന്ദ്രശേഖരന്റെ മകൾ ജയാ ചന്ദ്രനെ  പരീക്ഷാകേന്ദ്രത്തിൽ അപമര്യാദയായി പെരുമാറിയതിന് ജൂൺ 28 മുതൽ പിഎസ്സി പരീക്ഷകളിൽ പങ്കെടുക്കുന്നതിൽ നിന്നും സ്ഥിരവിലക്കേർപ്പെടുത്തി.   Read on deshabhimani.com

Related News