നാസിക് കറൻസി നോട്ട് പ്രസിൽ സൂപ്പർവൈസർ



നാസിക്കിലെ കറൻസി നോട്ട് പ്രസിൽ സൂപ്പർവൈസർ(ടെക്നിക്കൽ ഓപറേഷൻസ്‐പ്രിന്റിങ്) തസ്തികയിലെ 20(ജനറൽ 06, എസ്‌ സി 04, എസ്‌ ടി  01, ഒബിസി 08) ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. യോഗ്യത പ്രിന്റിങ് ടെക്നോളജി അല്ലെങ്കിൽ അനുബന്ധവിഷയത്തിൽ ഒന്നാം ക്ലാസ്സോടെ എൻജിനിയറിങ് ഡിപ്ലോമ. ബിഇ/ബിടെക് അഭിലഷണീയം. പ്രായം 18‐30. 2019 ജനുവരി 14നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.  400 രൂപയാണ് പരീക്ഷാഫീസ്. ഓൺലൈനായി അടയ്ക്കണം. ഓൺലൈൻ എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഭോപ്പാൽ, നാസിക്, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. https://cnpnashik.spmcil.com  വഴി ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയിൽ പാസ്പോർട്സൈസ്ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 14. വിശദവിവരം website ൽ.   Read on deshabhimani.com

Related News