നവോദയയിൽ അവസരം



നവോദയ വിദ്യാലയ സമിതിയുടെ പുണെ റീജണൽ ഓഫീസിന്‌ കീഴിൽ വിവിധ തസ്‌തികകളിലായി അവസരം. കരാർ നിയമനമായിരിക്കും. സെപ്‌തംബർ മൂന്നിന്‌ അപേക്ഷ ക്ഷണിച്ചിരുന്ന തസ്‌തികയിലേക്കും വീണ്ടും അപേക്ഷിക്കാം. വിവിധ വിലാസങ്ങളിലായി തപാലിലാണ്‌ അപേക്ഷിക്കേണ്ടത്‌. ഗോവ, ഗുജറാത്ത്‌, മഹാരാഷ്ട്ര, ദാമൻ, ദിയു, ദാദ്ര ആൻഡ്‌ നാഗർ ഹവേലി എന്നിവിടങ്ങളിലായിരിക്കും നിയമനം. മ്യൂസിക്‌ ടീച്ചർ 13, ആർട്‌ ടീച്ചർ 17, പിഇടി(മെയിൽ) 20, പിഇടി(ഫീ മെയിൽ) 13, ലൈബ്രേറിയൻ 12, സ്‌റ്റാഫ്‌ നേഴ്‌സ്‌(ഫീമെയിൽ) 21 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത, അപേക്ഷിക്കേണ്ട വിലാസം, അപേക്ഷാഫോറത്തിന്റെ മാതൃക എന്നിവ  www.navodaya.gov.in/nvs/ro/pune ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 31. Read on deshabhimani.com

Related News