സോഷ്യൽ സെക്യൂരിറ്റി ഓഫീസർ



എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ സോഷ്യൽ സെക്യൂരിറ്റി ഓഫീസർ/ മാനേജർ ഗ്രേഡ് രണ്ട്/ സൂപ്രണ്ടന്റ് തസ്തികയിൽ 539 ( ജനറൽ 294,  ഒബിസി 141, എസ്സി 82, എസ്ടി 22) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതേ തസ്തികയിലേക്ക് 2014 ജനുവരി 16ന് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദുചെയ്താണ് ഇപ്പോൾ വീണ്ടും അപേക്ഷ ക്ഷണിച്ചത്. ഇവർ വീണ്ടും അപേക്ഷിക്കണം. വയസ്സിളവ് ലഭിക്കും. ഫീസ് അടയ്ക്കേണ്ടതില്ല. യോഗ്യത: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഷെഡ്യൂൾഡ് ബാങ്കിലൊ സർക്കാർ സ്ഥാപനങ്ങളിലൊ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 21‐27. 2018 ഒക്ടോബർ അഞ്ചിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷാഫീസ് 500 രൂപ. വനിതകൾ/എസ്സി/എസ്ടി/അംഗപരിമിതർ/ വിമുക്തഭടന്മാർ/ വകുപ്പുതല ജീവനക്കാർ എന്നിവർക്ക് 250രൂപ. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. www.esic.nic.in www.esic.nic.in എന്ന website  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ അഞ്ച്. കൂടുതൽ വിവരം website  ൽ. Read on deshabhimani.com

Related News