കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിൽ



കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിൽ അക്കാഡമിക് വിഭാഗത്തിലും നോൺ അക്കാഡമിക് വിഭാഗത്തിലും വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. അക്കാഡമിക് വിഭാഗത്തിൽ അനസ്തീഷ്യോളജി, ഇന്റഗ്രേറ്റഡ് പെയിൻ പാലിയേഷൻ ആൻഡ് കമ്യൂണിറ്റി, ഓങ്കോളജി, ഇമേജിയോളജി, മെഡിക്കൽ ഓങ്കോളജി, ഹേമറ്റോളജി ഓങ്കോളജി, സർജിക്കൽ ഓങ്കോളജി വിഷയങ്ങളിൽ അസി. പ്രൊഫസർ, അസോ. പ്രൊഫസർ പാത്തോളജിയിൽ അസി. പ്രൊഫസർ തസ്തികകളിലാണ് ഒഴിവ്. നോൺ അക്കാഡമിക് വിഭാഗത്തിൽ നേഴ്സിങ് സൂപ്രണ്ടന്റ്, ഹെഡ് നേഴ്സ്, റേഡിയോഗ്രാഫർ, സ്റ്റാഫ്നേഴ്സ്, നേഴ്സിങ് അസി., ഡയറ്റീഷ്യൻ, ലബോറട്ടറി ടെക്നീഷ്യൻ, അറ്റൻഡർ, കാഷ്യർ/ക്ലർക്/ ഓഫീസ് അസി., ഓഫീസ് അസി.(അക്കൗണ്ട്സ്), സ്റ്റോർ കീപ്പർ, ജൂനിയർ ലബോറട്ടറി അസി. സൈറ്റോടെക്നീഷ്യൻ, ജൂനിയർ സൂപ്രണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, കോൺഫിഡൻൻഷ്യൽ അസി., സ്പീച്ച് ആൻഡ് സ്വാളോയിങ് തെറാപിസ്റ്റ്, ബയോകെമിസ്റ്റ്, റിസപ്ഷനിസ്റ്റ്, ഡാറ്റാ എൻരടി ഓപറേറ്റർ, ഒടി ടെക്നീഷ്യൻ, അനസ്തീഷ്യാ ടെക്നീഷ്യൻ തസ്തികകളിലാണ് ഒഴിവ്. ഓരോ തസ്തികക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ വിശദമായി http://www.ccrc.kerala.gov.in ലഭിക്കും. വിലാസം Director, Cochin Cancer Research Centre, HMT Road, Kalmassery, Ernakulam 683503  അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ ഒന്ന് വൈകിട്ട് അഞ്ച്. Read on deshabhimani.com

Related News