ഐഒസിഎല്ലിൽ 390 അപ്രന്റിസ്



ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ പൈപ്പ്ലൈൻ ഡിവിഷനിൽ അപ്രന്റിസിന്റെ 390 ഒഴിവുണ്ട്. വെസ്റ്റേൺ റീജണിൽ 120, നോർതേണിൽ 100, ഈസ്റ്റേണിൽ 100, സൗത്ത് ഈസ്റ്റേൺ റീജണിൽ 45, സതേൺ റീജണിൽ 25 എന്നിങ്ങനെയാണ് ഒഴിവ്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ടെലികോം ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഹ്യുമൺറിസോഴ്സ്, അക്കൗണ്ട്സ്/ഫിനാൻസ് വിഭാഗങ്ങളിലാണ് ഒഴിവ്. ടെക്നീഷ്യൻ അപ്രന്റിസിന് യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര ഡിപ്ലോമ/പ്ലസ്ടുവും ഐടിഐയും ട്രേഡ് അപ്രന്റിസ് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം. പ്രായം 18‐24. 2018 സെപ്തംബർ  19 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. https://plis.indianoilpipelines.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഒക്ടോബർ 12 വൈകിട്ട് ആറ് Read on deshabhimani.com

Related News