ചെന്നൈ പെട്രോളിയം കോർപറേഷനിൽ



ചെന്നൈ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 42 ഒഴിവുണ്ട്. എൻജിനിയർ(കെമിക്കൽ) 21, മെക്കാനിക്കൽ 09, ഇലക്ട്രിക്കൽ 05, സിവിൽ 02, മെറ്റലർജി 01, ഐടിആൻഡ്എസ് ഓഫീസർ 01, ഹ്യൂമൺറിസോഴ്സ് ഓഫീസർ 02, സേഫ്റ്റി ഓഫീസർ 01 എന്നിങ്ങനെയാണ് ഒഴിവ്. ഹ്യുമൺ റിസോഴ്സ് ഓഫീസർ തസ്തികക്ക് യോഗ്യത ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ.  മറ്റു തസ്തികകളിൽ യോഗ്യത 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ്/ടെക്നോളജി ബിരുദം.  എല്ലാ തസ്തികയിലെയും ഉയർന്ന പ്രായം 26. 2018 സെപ്തംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. എഴുത്ത് പരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 500രൂപയാണ് അപേക്ഷാഫീസ്. എസ്സി/എസ്ടി/വിമുക്തഭടർ/ഭിന്നശേഷിക്കാർക്ക് ഫീസില്ല. www.cpcl.co.in www.cpcl.co.inവഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. രജിസ്ട്രേഷൻ സെപ്തംബർ 24ന് തുടങ്ങും. അവസസാന തിയതി ഒക്ടോബർ എട്ട്. വിശദവിവരം website ൽ. Read on deshabhimani.com

Related News