സെബിയിൽ 120 അസിസ്റ്റന്റ് മാനേജർ



സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ ഓഫീസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) തസ്തികയിൽ വിവിധ വിഭാഗങ്ങളിലായി 120 ഒഴിവുണ്ട്. ജനറൽ 84, ലീഗൽ 18, ഐടി 08, എൻജിനിയറിങ് (സിവിൽ) 05, ഇലക്ട്രിക്കൽ 05 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലും ഒഴിവ്. പ്രായം 2018 ആഗസ്ത് 31ന് 30 കവിയരുത്.  രണ്ട് ഘട്ടങ്ങളിലായുള്ള ഓൺലൈൻ പരീക്ഷ തുടർന്ന് ഇന്റർവ്യുഎന്നിവ വഴിയാണ് തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ടം ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ ജയിക്കുന്നവരെയാണ് അടുത്ത ഘട്ടത്തിനായി പരിഗണിക്കുക. അപേക്ഷാഫീസ് 850 രൂപ. എസ്സി/എസ്ടി/അംഗപരിമിതർക്ക് നൂറുരൂപ. ഓരോതസ്തികയിലേക്കും ആവശ്യമായ യോഗ്യതയുൾപ്പെടെ അപേക്ഷിക്കേണ്ട വിശദവിവരം www.sebi.gov.in www.sebi.gov.inഎന്ന website ൽ ലഭിക്കും. Read on deshabhimani.com

Related News