കായികതാരങ്ങൾക്ക് നിയമനം



കേരളത്തിൽ 2015ൽ നടന്ന 35‐ാമത് ദേശീയ ഗെയിംസിൽ വെള്ളി, വെങ്കലം മെഡൽ നേടിയ 83 കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളിൽ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ചാണ് നിയമനം. ടീമിനത്തിൽ വെള്ളിയും വെങ്കലവും നേടുന്നവർക്ക്്് ആദ്യമായാണ്  സർക്കാർ ജോലി നൽകുന്നത്. ഇതോടെ ദേശീയ ഗെയിംസ് മെഡൽ ജേതാക്കളായ 151 പേർക്കും നിയമനമാകും. എൽഡിഎഫ് സർക്കാർ അധികാരത്തിലേറി ഇതുവരെ സ്പോർട്സ് ക്വാട്ടയിൽ 169 കായികതാരങ്ങൾക്ക് നിയമനം നൽകി. 248 പേരെ നിയമിക്കാൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2011‐15 കാലയളവിൽ മുടങ്ങിക്കിടന്ന നിയമനമാണിത്. 2015‐18 കാലയളവിലെ നിയമനങ്ങൾക്ക് ഉടൻ അപേക്ഷ ക്ഷണിക്കും.     Read on deshabhimani.com

Related News