ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലൈബ്രേറിയന്‍



fri.icfre.gov.inഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴിലെ നാഷണല്‍ ഫോറസ്റ്റ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ ലൈബ്രേറിയന്മാരുടെ (ക്ളാസിക്കേഷന്‍ ആന്‍ഡ് കാറ്റലോഗിങ് അസിസ്റ്റന്റ്) രണ്ടൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രകടനമനുസരിച്ച് കാലാവധി നീട്ടി ലഭിച്ചേക്കാം. * യോഗ്യത: ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഒന്നാംക്ളാസോടെ മാസ്റ്റര്‍ബിരുദം. പ്രമുഖ സ്ഥാപനത്തില്‍ കാറ്റലോഗിങ് ആന്‍ഡ് ഇന്‍ഡക്സിങ്ങില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം. ലൈബ്രറി മാനേജ്മെന്റ് സോഫ്റ്റ്വെയറില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. * ശമ്പളം: മാസം 20,000 രൂപ. പ്രായപരിധി: 35. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വനിതകള്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷത്തെ ഇളവുണ്ട്. പേര്, വിലാസം, വിദ്യാഭ്യാസയോഗ്യത, ജനനതിയതി, ഫോണ്‍നമ്പര്‍, മുന്‍പരിചയം എന്നിവ ഉള്‍ക്കൊള്ളിച്ച് പാസ്പോര്‍ട് സൈസ് ഫോട്ടോ സഹിതമുള്ള അപേക്ഷ Office of the Registrar, Forest Research Institute (Establishment Section-I), P O New Forest, Dehradun എന്ന വിലാസത്തില്‍ ലഭിക്കണം. അവസാന തിയതി: ആഗസ്ത് 4. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും http://fri.icfre.gov.in എന്ന വെബ്സൈറ്റില്‍.   Read on deshabhimani.com

Related News