ബിസിനസ്- അനലറ്റിക്സിലെ തൊഴിലവസരം



സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതി വലിയ മാറ്റമാണ് ലോകത്ത് സൃഷ്ടിച്ചത്. സമ്പദ്വ്യവസ്ഥയിലും ബിസിനസ്സിലും ഇത് മാറ്റമുണ്ടാക്കി. ഉപഭോക്തൃ താൽപര്യം  ബിസിനസ്സിൽ പ്രധാനമാണ്. എന്നാൽ ഊഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഈതാൽപര്യങ്ങൾ കണ്ടെത്തിയത്. പരമ്പരാഗത രീതികൾ ഉപയോഗിച്ച്് ഉപഭോക്തൃ താൽപര്യം കണ്ടെത്താനും അതനുസരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാനും കഴിയില്ല. ലഭ്യമായ വിവരങ്ങളെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ വിശകലനം ചെയ്ത് തന്ത്രങ്ങൾ മെനയുന്ന പഠന മേഖലയാണ് ബിസിനസ്് അനലറ്റിക്സ്. ഈമേഖലയിൽ വൈദഗ്ധ്യമുള്ളയാളാണ്‌ ബിസിനസ് അനലിസ്റ്റ് . ബിസിനസിന്റ എല്ലാ മേഖലകളിലും എല്ലാ തൽപ്പരകക്ഷികൾക്കും അവശ്യാനുസരണം പ്രശ്നപരിഹാരമുണ്ടാക്കുകയെന്നതും അനലിസ്റ്റിന്റെ ചുമതലയാണ്. ഡാറ്റ വിശകലനത്തിലൂടെ പരമാവധി ശരിയായ തീരുമാനങ്ങളിലെത്തുകയെന്നതാണ് ഇവിടെ നിറവേറ്റപ്പെടുന്ന ധർമ്മം. ഊഹത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഉൽപ്പന്നം നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന രീതി ഗുണം ചെയ്യണമെന്നില്ല. വ്യക്തികൾ ഉൽപ്പന്നങ്ങൾ തെരയുന്നതും വാങ്ങുന്നതും ആയ രീതികൾ വ്യത്യസ്ത നിലയിലുള്ളതായിരിക്കും. ഇവയെല്ലാം ഡാറ്റകളായി ഇന്റർനെറ്റിൽ പല രീതിയിൽ ലഭ്യമാണ്. ഈ ഡാറ്റ ഉപയോഗിച്ച് വ്യക്തികളുടെ താൽപര്യങ്ങൾ കണ്ടെത്താൻ കഴിയും. ഡാറ്റ സയൻസും ബിസിനസ് അനലറ്റിക്സും വിവരശേഖരണത്തിനും വിശകലനത്തിനും അനിവാര്യമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയും അവ പ്രയോഗിച്ച് നിഗമനങ്ങളിലെത്തിച്ചേരുകയും ചെയ്യുന്ന പഠനമേഖലയാണ് ഡാറ്റ സയൻസ്. സ്റ്റാറ്റിസ്റ്റിക്സ്, മെഷീൻ ലേണിങ് പ്രോഗ്രാമിങ് എന്നീ വിഷയങ്ങളുടെ സങ്കലനമാണ് ഡാറ്റ സയൻസ്. ഡാറ്റ സയന്റിസ്റ്റുകളും ഡാറ്റാ അനലിസ്റ്റുകളും ഈ മേഖലയിൽ ഉണ്ട്. ബിസിനസ്് പ്രവണതകൾ വിശദീകരിക്കുന്നതിന് ഡാറ്റകളിൽനിന്ന് വിലയേറിയ വിവരങ്ങൾ ഊറ്റിയെടുക്കുകയാണ് ബിസിനസ് അനലറ്റിക്സിൽ ചെയ്യുക. ബിസിനസ്് അനലിസ്റ്റുകൾക്ക് സങ്കേതിക മികവുണ്ടാക്കി നൽകുന്നത് ഡാറ്റ സയൻറിസ്റ്റുകളാണ്.  മെക്കൻസി നടത്തിയ ഒരു പഠനം വെളിവാക്കിയത് 2018ൽ തന്നെ ലോകമാകെ190000 ഡാറ്റാ സയന്റിസ്റ്റുകളെ ആവശ്യമുണ്ട് എന്നാണ്. കൂടാതെ 1.5 മില്യൺ മാനേജർമാരേയും അനലിസ്റ്റുകളേയും പല മേഖലകളിലായി ആവശ്യമായി വരും എന്നും പറയുന്നു. HSBC PEPSICO AMAON തുടങ്ങിയ വൻകിട മൾട്ടിനാഷനലുകൾ ഇപ്പോൾ തന്നെ ബിസിനസ്സ് അനലറ്റിക്സിലൂടെയാണ് ബിസിനസ്‌ തന്ത്രങ്ങൾ മെനയുന്നതും തീരുമാനങ്ങൾ കൈക്കൊള്ളുന്നതും . ചെറുകിട കമ്പനികൾ വരെ വൈവിധ്യമാർന്ന ബിസിനസ്‌ അനലറ്റിക്സ് രീതികൾ ഉപയോഗിക്കാൻ പോകുമ്പോൾ ഉയർന്നു വരാൻ പോകുന്നത് തൊഴിലിന്റെ ചാകര തന്നെയാകും. അതനുസരിച്ച് വ്യക്തികൾ നൈപുണ്യമുണ്ടാക്കണം.കസ്റ്റമർ അനലറ്റിക്സ് ഡിസ്ക്രിപ്റ്റീവ് അലറ്റിക്സ്, പ്രൊഡക്ടീവ് അനലറ്റിക്സ് പേർസ്പെക്ടീവ് അനലറ്റിക്സ് മുതലായവ ബിസിനസ്് അനലറ്റിക്സിന്റെ വ്യത്യസ്ത മേഖലയാണ്. ടെക്നോളജി സ്കിൽ ബിസിനസ് അനലറ്റിക്സിൽ മികവ് തെളിയിക്കാൻ നല്ല സാങ്കേതിക ജ്ഞാനം വേണം. Python R spark Excel SQL SAS Hadoop MongoDB Amaon AWS Qlik View Tableau മുതലായ ടൂളുകൾ ബിസിനസ് അനലിസ്റ്റിന് ഏറെ അനിവാര്യമാണ്. കൂടാതെ സ്റ്റാറ്റിസ്റ്റിക്സ് മെഷിൻ ലേണിങ്് ഡാറ്റാ മൈനിങ്് എന്നിവയും പഠനവിധേയമാക്കണം. ഇതിനുപുറമെ മാർക്കറ്റിങ്, ഫിനാൻസ് മുതലായവ സംബന്ധിച്ചും നല്ല ധാരണ വേണം . പഠനകേന്ദ്രങ്ങൾ ഇന്ത്യയിൽ 1 . SCMHRD Mumbai MBAIn Business Analytics 2. NMIMS Certificate Program 3. ISB Hyderabad. Certificate program 4. IIM Kolkata. PGDM ഇതിന് പുറമെ നിരവധി സ്വകാര്യ സ്ഥാപനങ്ങളും ബിസിനസ്് അനലറ്റിക്സിൽ  പല പ്രോഗ്രാമുകളും ചെയ്യുന്നുണ്ട്. ഇവരുടെ തൊഴിൽമേഖലകൾ വൈവിധ്യമാർന്ന മറ്റ് പല മേഖലകളിലേക്കും വിപുലപ്പെടുന്നതായും കാണാം. ബിഗ് ഡാറ്റാ അനലറ്റിക്സ്, ക്വാളിറ്റി കൺട്രോൾ, എസ്പിഎൽസി ഏരിയ ബിസിനസ്് പ്രോസസിങ്, മോഡലിങ് എന്നിവ ഉദാഹരണമായി പറയാം. ആശയവിനിമയശേഷിയും വിശകലന പാടവവും ഈ മേഖല ആവശ്യപ്പെടുന്ന അധിക യോഗ്യതയാണ്.       പേരാമ്പ്ര കരിയർ ഡവലപ്‌മെന്റ്‌ സെന്ററിലെ എംപ്ലോയ്‌മെന്റ്‌ ഓഫീസറാണ്‌ േലഖകൻ. ഫോൺ: 04962615500     Read on deshabhimani.com

Related News