എൽഐസിയിൽ 
300 അസിസ്‌റ്റന്റ്‌ 
അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ



ലൈഫ്‌ ഇൻഷുറൻസ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ(എൽഐസി) അസിസ്‌റ്റന്റ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ(ജനറലിസ്‌റ്റ്‌) തസ്‌തികയിൽ 300 ഒഴിവുണ്ട്‌. സ്ഥിര നിയമനം. യോഗ്യത : ബിരുദം. പ്രായം: 21–-30. ഓൺലൈൻ പരീക്ഷയുണ്ടാവും. പ്രാഥമിക പരീക്ഷ ഫെബ്രുവരി 17, 20 തിയതികളിലും മെയിൻ പരീക്ഷ മാർച്ച്‌ 18നും. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്‌, തൃശൂർ, കൊച്ചി, കോാട്ടയം, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങൾ. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾക്ക്‌ www.licindia.in കാണുക. Read on deshabhimani.com

Related News