കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസിൽ 419 സെക്യൂരിറ്റി സ്ക്രീനേഴ്സ്



എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി സ്ക്രീനേഴ്സ് 419 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരുവർഷം/മൂന്ന് വർഷമാണ് നിയമനം. സൂറത്ത് 16, ഭോപ്പാൽ 16, അഹമ്മദാബാദ് 67, കൊൽക്കത്ത 73, ഗോവ 50, ശ്രീനഗർ 7, ചെന്നൈ 114, കോഴിക്കോട് 30, ജയ്പൂർ 25, ലക്നൗ 21 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബിരുദം,  ബിസിഎഎസ് ബേസിക് എവിഎസ്ഇസി. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷയും അറിയണം. ഉയർന്ന പ്രായം 45. അപേക്ഷാഫോറത്തിന്റെ മാതൃക www.aaiclasecom.org ൽ ലഭിക്കും.അപേക്ഷ പൂരിപ്പിച്ച് The Joint General Manager (HR), AAI Cargo Logistics & Allied Services Company Limited, AAICLAS Complex, Delhi Flying Club Road, Safdarjung Airport, New Delhi110 003 എന്ന വിലാസത്തിൽ ഡിസംബർ ഒമ്പതിനകം ലഭിക്കണം. വിശദവിവരം website ൽ.   Read on deshabhimani.com

Related News