റിസര്‍ച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു



കേരള സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് (കെഎസ്സിഎസ്ടിഇ) റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 70 ശതമാനം മാര്‍ക്കോടെ കേരളത്തില്‍നിന്നുള്ള സര്‍വകലാശാലയില്‍നിന്ന് എംഎസ്സി/എംടെക്. പ്രായം 35ല്‍ കൂടരുത്. ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ പരീക്ഷ ഡിസംബര്‍ പത്തിനാകാനാണ് സാധ്യത. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഒക്ടോബര്‍ 31. വിശദവിവരങ്ങള്‍ kscste.kerala.gov.in ല്‍ ലഭിക്കും. Read on deshabhimani.com

Related News