ഡല്‍ഹി ഐഐടി 16 ഒഴിവ്



ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഏഴ് തസ്തികകളിലായി 16 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി രജിസ്ട്രാര്‍, പ്രിന്‍സിപ്പല്‍ ടെക്നിക്കല്‍ ഓഫീസര്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍, സീനിയര്‍ സ്റ്റുഡന്റ് കൌണ്‍സലര്‍, അസിസ്റ്റന്റ് സ്റ്റുഡന്റ് കൌണ്‍സലര്‍, ടെക്നിക്കല്‍ ഓഫീസര്‍, പബ്ളിക് റിലേഷന്‍ ഓഫീസര്‍ തസ്തികകളിലാണ് ഒഴിവ്. ഡെപ്യൂട്ടി രജിസ്ട്രാര്‍, പ്രിന്‍സിപ്പല്‍ ടെക്നിക്കല്‍ ഓഫീസര്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍, സീനിയര്‍ സ്റ്റുഡന്റ് കൌണ്‍സലര്‍ തസ്തികകളില്‍ ഉയര്‍ന്ന പ്രായം 50. മറ്റുതസ്തികകളില്‍ 40 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും.  ഫീസ് നൂറ് രൂപ.  വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.iitd.ac.in  സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 31 വരെ സ്വീകരിക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് ഒപ്പുവച്ച് അനുബന്ധരേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ ആറിനകം അയക്കണം. വിലാസം: Recruitment Cell, RoomNo 207/C-7, Adjoining to Dy. Director(Ops)'s Office, IIT Delhi, Hauz Khas, New Delhi-110016 .അപേക്ഷിക്കുന്ന കവറിനുമുകളില്‍തസ്തിക രേഖപ്പെടുത്തണം. Read on deshabhimani.com

Related News