നോര്‍തേണ്‍ റെയില്‍വേയില്‍ വിരമിച്ചവര്‍ക്ക് അവസരം



നോര്‍തേണ്‍ റെയില്‍വേയുടെ വിവിധ ഡിവിഷണല്‍ ഓഫീസുകളിലും ടിപിപി ഓര്‍ഗനൈസേഷനിലും റെയില്‍വേയുടെ സിവില്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍നിന്ന് വിരമിച്ചവരെ ഒരുവര്‍ഷത്തേക്ക് പുനര്‍നിയമിക്കും. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഉയര്‍ന്ന പ്രായപരിധി 62. SSE/P.way-127, JE/P.way- 62, Welder- 34, B'Smith- 33, Trackman-  4434 എന്നീ കാറ്റഗറികളിലാണ് ഒഴിവ്. ആകെ 4690 ഒഴിവാണുള്ളത്. അപേക്ഷ ഒക്ടോബര്‍ 29നുള്ളില്‍ ലഭിക്കണം. വിലാസം:The  Divisional Railway Manager (P) Northern Railway  എന്ന വിലാസത്തില്‍ രജിസ്ട്രേഡ് പോസ്റ്റ് ആയി ലഭിക്കണം. ടിപിപി അപേക്ഷ SPO/ Engg/ Northern Railway, HQ Office, Baroda House, New Delhi  എന്ന വിലാസത്തിലും അയക്കണം. കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷ അയക്കുന്നത് സംബന്ധിച്ച് വിശദവിവരത്തിന് http://www.nr.indianrailways.gov.in Read on deshabhimani.com

Related News