ഐഒസിയില്‍ എന്‍ജി. അസിസ്റ്റന്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി



ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ഐഒസിഎല്‍) കീഴിലുള്ള ഉത്തര്‍പ്രദേശിലെ മഥുര റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്- നാല് തസ്തികയിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. പ്രൊഡക്ഷന്‍- 15, ഇലക്ട്രിക്കല്‍- 07, മെക്കാനിക്കല്‍- 13, ഇന്‍സ്ട്രുമെന്റേഷന്‍-09, ഫയര്‍ ആന്‍ഡ് സേഫ്റ്റി-01 വിഭാഗങ്ങളില്‍ ആകെ 45 ഒഴിവാണുള്ളത്. ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് പ്രൊഡക്ഷന്‍ 50 ശതമാനം മാര്‍ക്കോടെ കെമിക്കല്‍/ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ എന്‍ജിനിയറിങ് ത്രിവത്സര ഡിപ്ളോമ അല്ലെങ്കില്‍ ബിഎസ്സി(മാത്സ് /കെമിസ്ട്രി / ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി), പ്രവൃത്തിപരിചയം. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ തസ്തികകളില്‍ യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള വിജയം. ഫയര്‍ ആന്‍ഡ് സേഫ്റ്റി യോഗ്യത മെട്രിക്കുലേഷനും നാഗ്പൂര്‍ എന്‍എഫ്എസ്സിയില്‍നിന്നോ തത്തുല്യനിലവാരത്തിലുള്ള മറ്റേതെങ്കിലും സ്ഥാപനത്തില്‍നിന്നോ സബ് ഓഫീസേഴ്സ് കോഴ്സ് പാസാകണം. ഹെവി ഡ്രൈവിങ് ലൈസന്‍സുണ്ടാകണം. പ്രവൃത്തിപരിചയം.  പ്രായം: 18- 26. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷാഫീസ് 150 രൂപ. എസ്സി/എസ്ടി/ അംഗപരിമിതര്‍ക്ക് ഫീസില്ല. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി ഫീസടയ്ക്കാം. www.iocl.com എന്ന website വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായി ഫോട്ടോയും ഒപ്പും അപ്ലോഡ്ചെയ്യണം. വിശദവിവരങ്ങളും ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ പ്രിന്റ് ഔട്ടെടുത്ത് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം DGM(HR), HR Dept, Administration Building, Mathura Refinery, Mathura, Uttar Pradesh-281005 എന്ന വിലാസത്തില്‍ നവംബര്‍ ഏഴിനകം തപാലില്‍ ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ പേര്, വിലാസം, പോസ്റ്റ് കോഡ്, രജിസ്ട്രേഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 31. Read on deshabhimani.com

Related News