കരസേനയിൽ 
ഓഫീസർ



 ഇന്ത്യൻ ആർമിയിൽ ഷോർട്‌ സർവീസ്‌ കമീഷൻ(എസ്‌എസ്‌സി ടെക്‌), എൻസിസി സ്‌പെഷ്യൽ എൻട്രി  സ്‌കീം, ജെഎജി  എൻട്രി സ്‌കീം (നിയമബിരുദധാരികൾക്ക്‌) കോഴ്‌സുകളിലേക്ക്‌  അപേക്ഷക്ഷണിച്ചു. എല്ലാ കോഴ്‌സുകളിലേക്കും സ്‌ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.  എസ്‌എസ്‌സി ടെകിന്‌ ജൂലൈ 26മുതൽ ആഗസ്‌ത്‌ 24വരെയാണ്‌ അപേക്ഷിക്കേണ്ടത്‌. എൻസിസി(സ്‌പെഷ്യൽ) കോഴ്‌സിന്‌ ആഗസ്‌ത്‌ 17മുതൽ സെപ്‌തംബർ 15വരെ അപേക്ഷിക്കാം.  ജെഎജി കോഴ്‌സിന്‌ ആഗസ്‌ത്‌ 24മുതൽ സെപ്‌തംബർ 22വരെ അപേക്ഷിക്കാം.വിശദവിവരം www.joinindianarmy.nic.in Read on deshabhimani.com

Related News