ഡൽഹിയിൽ അധ്യാപക, 
അധ്യാപകേതര ഒഴിവ്‌



 ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ്‌ അധ്യാപകരുടെയും  മറ്റ് തസ്തികകളിലേയും 547  ഒഴിവിലേക്ക്‌ അപേക്ഷക്ഷണിച്ചു. ട്രെയിൻഡ്‌  ഗ്രാജ്വേറ്റ് ടീച്ചർ: (സ്പെഷ്യൽ എഡ്യുക്കേഷൻ) 364, പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ: 142, പബ്ലിക്കേഷൻ അസിസ്റ്റന്റ്: 1,   മാനേജർ (അക്കൗണ്ട്‌സ്‌): 2, ഡെപ്യൂട്ടി മാനേജർ (അക്കൗണ്ട്സ്): 18,  ജൂനിയർ ലേബർ വെൽഫെയർ ഇൻസ്പെക്ടർ: 7, അസിസ്റ്റന്റ് സ്റ്റോർ കീപ്പർ: 5, സ്റ്റോർ അറ്റൻഡന്റ്: 6,  അക്കൗണ്ടന്റ്: 1 ,  ടെയ്‌ലർ മാസ്റ്റർ: 1 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. ജൂലൈ 28-മുതൽ  www. dsssb.delhi.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.  അവസാന തീയതി ആഗസ്‌ത്‌ 27. വിശദവിവരം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News