എയിംസിൽ ഒഴിവ്‌



ഋഷികേശ്: 700 . സീനിയർ റെസിഡന്റിന്റെ 100 ഒഴിവും ജൂനിയർ റെസിഡന്റിന്റെ 200 ഒഴിവുമുമാണുള്ളത്‌. നേഴ്‌സിങ് ഓഫീസറുടെ 300 ഒഴിവുകളാണുള്ളത്. ടെക്‌നിക്കൽ അസിസ്റ്റന്റിന്റെ 100 ഒഴിവുണ്ട്. വിശദവിവരത്തിന്‌ www.aiimsrishikesh.edu.in നാഗ്പുർ: 22 അധ്യാപക ഒഴിവുകൾ. വിവിധ വിഷയങ്ങളിൽ അസോസിയറ്റ് പ്രൊഫസറുടെ നാലും അസിസ്റ്റന്റ് പ്രൊഫസറുടെ പതിനെട്ടും ഒഴിവാണുള്ളത്.  www.aiimsnagpur.edu.in അപേക്ഷ ഓൺലൈനായി ജൂൺ ആറുമുതൽ നൽകാം. അവസാന തിയതി ജൂൺ 24. കല്യാണി: സീനിയർ റെസിഡന്റ് 26 ഒഴിവുകൾ. മേയ് 27, 28, 29 തിയതികളിലായി അഭിമുഖം നടക്കും. www.aiimskalyani.edu.in. ഭുവനേശ്വർ: 90 സീനിയർ റെസിഡന്റ് ഒഴിവ്. നോൺ -അക്കാദമിക് കാറ്റഗറിയിലാണ് അവസരം. www.aiimsbhubaneswar.nic.in അവസാന തിയതി ജൂൺ 7. ഭോപാൽ: മെഡിക്കൽ റെക്കോഡ് ടെക്‌നീഷ്യന്റെ 28 ഒഴിവിലേക്ക് അപേക്ഷിക്കാം. https://www.aiimsbhopal.edu.in അവസാന തിയതി മേയ് 31. Read on deshabhimani.com

Related News