കാത്തലിക് സിറിയന്‍ ബാങ്കില്‍ അവസരം



കാത്തലിക് സിറിയന്‍ ബാങ്കില്‍ റീട്ടെയില്‍ ബാങ്കിങ്രംഗത്ത് ബിരുദമുള്ളവര്‍ക്ക് അവസരം. ലയബിലിറ്റി പ്രോഡക്ട്സ് റീജണല്‍ സെയില്‍സ് ഹെഡ്: ബിരുദവും ഫിനാന്‍ഷ്യല്‍ സര്‍വീസ് ഇന്‍ഡസ്ട്രീസില്‍ അഞ്ചുവര്‍ഷം ടീം ലീഡര്‍ ഉള്‍പ്പെടെ എട്ടുവര്‍ഷത്തില്‍ കുറയാത്ത ജോലിപരിചയം. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്. ജോലിപരിചയം അനുസരിച്ച് അഞ്ചുവര്‍ഷംവരെ ഇളവ് അനുവദിക്കും. ഏരിയ സെയില്‍സ് ഹെഡ്: ബിരുദവും ഫിനാന്‍ഷ്യല്‍ സര്‍വീസ് ഇന്‍ഡസ്ട്രീസില്‍ രണ്ടുവര്‍ഷം ടീം ലീഡര്‍ ഉള്‍പ്പെടെ നാലുവര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. ജോലിപരിചയം അനുസരിച്ച് അഞ്ചുവര്‍ഷംവരെ ഇളവ് അനുവദിക്കും. സെയില്‍സ് എക്സിക്യൂട്ടീവ്: ബിരുദവും സെയില്‍സില്‍ ഒരുവര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയം അഭിലഷണീയം. പ്രായപരിധി: 26 വയസ്സ്. അസെറ്റ് പ്രൊഡക്ട്സ്: ടൂവീലര്‍ ലോണ്‍സ് റീജണല്‍ സെയില്‍ മാനേജര്‍: ബിരുദവും 15 വര്‍ഷത്തെ ജോലിപരിചയവും. പ്രായപരിധി: 40 വയസ്സ്. ഏരിയ സെയില്‍സ് മാനേജര്‍, സപ്പോര്‍ട്ട് ലോണ്‍സ് ഐടി സിസ്റ്റം സപ്പോര്‍ട്ട് തുടങ്ങിയ തസ്തികകളിലും ഒഴിവ്. www.csb.co.in  വെബ്സൈറ്റിലുടെ ഓണ്‍ലൈനായി 31 വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News