നാവിക സേനയിൽ കേഡറ്റ്‌ എൻട്രി സ്‌കീമിലേക്ക്‌ അപേക്ഷിക്കാം



ഇന്ത്യൻ നാവികസേനയിൽ പ്ലസ്‌ടു (ബിടെക്‌) കേഡറ്റ്‌ എൻട്രി സ്‌കീമിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.  അവിവാഹിതരായ പുരുഷന്മാർക്കാണ്‌ അവസരം. പെർമനന്റ്‌ കമീഷൻ വ്യവസ്ഥയിലാണ്‌ നിയമനം. ഏഴിമല നാവിക അക്കാദമിയിലാണ്‌ പ്രവേശനം. 2021 ജൂലൈയിലായിരിക്കും കോഴ്‌സ  തുടങ്ങുക. ജെഇഇ മെയിൻ പരീക്ഷയിൽ പങ്കെടുത്തവർക്കും സർവീസ്‌ സെലക്ഷൻ ബോർഡിന്റെ  ഓൾ ഇന്ത്യ റാങ്കിങ്ങിൽ ഉൾപ്പെട്ടവർക്കുമാണ്‌ അവസരം. ജനുവരി 29 മുതൽ അപേക്ഷിക്കാം.  എഡ്യുക്കേഷൻ ബ്രാഞ്ച്‌ 5, എക്‌സിക്യൂട്ടീവ്‌ ആൻഡ്‌ ടെക്‌നിക്കൽ ബ്രാഞ്ച്‌ 21 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത പ്ലസ്‌ടു പാറ്റേണിൽ സീനിയർ സെക്കൻഡറി പരീക്ഷ ജയിക്കണം അല്ലെങ്കിൽ തത്തുല്യം. ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌ എന്നീ വിഷയങ്ങളിൽ 70 ശതമാനം മാർക്കുണ്ടായിരിക്കണം.  ഇംഗ്ലീഷ്‌ 50 ശതമാനം മാർക്ക്‌ വേണം. 2002 ജനുവരി രണ്ടിനും 2004 ജൂലൈ ഒന്നിനുമിടയിൽ ജനിച്ചവരാകണം(ഇരുതിയതികളും ഉൾപ്പെടെ) അപേക്ഷകർ. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.joinindiannavy.gov.in . അവസാന തിയതി ഫെബ്രുവരി ഒമ്പത്‌. Read on deshabhimani.com

Related News