ഓഫീസേഴ്‌സ്‌ ട്രെയിനിങ്‌ അക്കാദമിയിൽ



ചെന്നൈയിലെ ഓഫീസേഴ്‌സ്‌ ട്രെയിനിങ്‌ അക്കാദമിയിൽ വിവിധ തസ്‌തികകളിൽ അവസരമുണ്ട്‌. തപാലിൽ അപേക്ഷിക്കണം. ലൈബ്രേറിയൻ ഗ്രേഡ്‌ മൂന്ന്‌ 1, ലോവർ ഡിവിഷൻ ക്ലർക്‌ 5, സിഎംഡി (ഓർഡിനറി ഗ്രേഡ്‌ ) 8, കുക്ക്‌ 10, പെയിന്റർ1, ഗ്രൗണ്ട്‌സ്മാൻ 8, ടെയലർ1,  മൾടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌ 18, മസാൽച്ചി 2, മെസ്‌ വെയിറ്റർ 1, കേഡറ്റ്‌ ഓർഡർലി 13, ധോബി 3, ഗ്രൂം 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ The Commandant Officers Training Academy, St, Thomas Mount, Chennai–600016 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 5.   Read on deshabhimani.com

Related News