ഇസിഎച്ച്‌എസ്‌ ക്ലിനിക്കിൽ



കേരളത്തിലെ എക്‌സ്‌ സർവീസ്‌മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത്‌ സ്‌കീം(ഇസിഎച്ച്‌എസ്‌) പോളി ക്ലിനിക്കുകളിൽ 205 ഒഴിവുണ്ട്‌. താൽക്കാലിക നിയമനമാണ്‌. തിരുവനന്തപുരം, കൊച്ചി എന്നീ റീജണൽ സെന്ററുകൾക്ക്‌ കീഴിൽ വിവിധ പോളി ക്ലിനിക്കുകളിലാണ്‌ ഒഴിവ്‌. വിമുക്തഭടന്മാർക്ക്‌ പ്രത്യേക സംവരണമുണ്ട്‌. ഓഫീസർ ഇൻ ചാർജ്‌ 10, മെഡിക്കൽ സ്‌പെഷ്യലിസ്‌റ്റ്‌ 9, ഗൈനക്കോളജിസ്‌റ്റ്‌ 4, മെഡിക്കൽ ഓഫീസർ 39, ഡെന്റൽ ഓഫീസർ 10, ഡെന്റൽ ഹൈജീനിസ്‌റ്റ്‌ 11, ലാബ്‌ടെക്‌നീഷ്യൻ 11, ഫിസിയോതെറാപിസ്‌റ്റ്‌ 4, ഫാർമസിസ്‌റ്റ്‌ 19, റേഡിയോഗ്രാഫർ 4, നേഴ്‌സിങ്‌ അസിസ്‌റ്റന്റ്‌ 21, ഡ്രൈവർ 4, ഡാറ്റ എൻട്രി ഓപറേറ്റർ 5, ക്ലർക്‌ 17, വനിതാ അറ്റൻഡന്റ്‌ 7, ചൗക്കീദാർ 4, സഫായ്‌വാല 14, ലബോറട്ടറി അസിസ്‌റ്റന്റ്‌ 10, പ്യൂൺ 1, ഐടി നെറ്റ്‌ വർക്‌ ടെക്‌നീഷ്യൻ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. കൊച്ചി കേന്ദ്രത്തിന്‌ കീഴിലുള്ള ക്ലിനിക്കുകളിലേക്കുള്ള അപേക്ഷ സ്‌റ്റേഷൻ ഹെഡ്‌ ക്വാർട്ടേഴ്‌സ്‌ കൊച്ചി(ആർമി), നേവൽ ബേസ്‌(പിഒ), കൊച്ചി 682004 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി ജനുവരി 28. തിരുവനന്തപുരം കേന്ദ്രത്തിന്‌ കീഴിലുള്ള ക്ലിനിക്കുകളിലേക്കുള്ള അപേക്ഷ സ്‌റ്റേഷൻ ഹെഡ്‌ക്വാർട്ടേഴ്‌സ്‌(ഇസിഎച്ച്‌എസ്‌), പാങ്ങോട്‌, തിരുമല(പിഒ), തിരുവനന്തപുരം 695006 എന്ന വിലാസത്തിൽ അയക്കണം. അവസാന തിയതി ജനുവരി 30. വിശദവിവരത്തിനും അപേക്ഷിക്കാനും www.echs.gov.in Read on deshabhimani.com

Related News