പവർഗ്രിഡ്‌ കോർപ്പറേഷനിൽ ഫീൽഡ്‌ 
എൻജിനിയർ, സൂപ്പർവൈസർ



കേന്ദ്ര ഊർജ മന്ത്രാലയത്തിന്‌ കീഴിലുള്ള പവർഗ്രിഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ ഫീൽഡ്‌ എൻജിനിയർ, ഫീൽഡ്‌ സൂപ്പർവൈസർ തസ്‌തികകളിൽ 800 ഒഴിവുണ്ട്‌. ഫീൽഡ്‌ എൻജിനിയർ (ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ, ഐടി)  ഫീൽഡ്‌ സൂപ്പർവൈസർ(ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ) എന്നിങ്ങനെയാണ്‌ ഒഴിവ്‌. കരാർ നിയമനമാണ്‌. എൻജിനിയറിങ്‌ ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം. പ്രായം: 18–-29. എഴുത്തുപരീക്ഷ, ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടാവും. നവംബർ 21 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 11. വിശദവിവരങ്ങൾക്ക്‌ http://www.powergrid.in കാണുക. Read on deshabhimani.com

Related News