എയിംസിൽ



ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസി(AIIMS) അനധ്യാപക തസ്‌തികകളിൽ 258 ഒഴിവുണ്ട്‌. ഗ്രൂപ്പ്‌ എ, ബി, സി തസ്‌തികകളിലാണ്‌ അവസരം. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാവും. മെഡിക്കൽ സോഷ്യൽ സർവീസ്‌ ഓഫീസർ ഗ്രേഡ്‌ –-2, ഫാർമസിസ്‌റ്റ്‌ ഗ്രേഡ്‌ –-2,  അസിസ്‌റ്റന്റ്‌ ഡയറ്റീഷ്യൻ, സ്‌റ്റോർ കീപ്പർ, ജൂനിയർ എൻജിനിയർ തുടങ്ങിയ തസ്‌തികകളിലാണ്‌ ഒഴിവ്‌. അപേക്ഷ ഓൺലൈനായി. അവസാന തീയതി ഡിസംബർ 19. വിശദവിവരങ്ങൾക്ക്‌ www.aiimsexams.ac.in കാണുക. Read on deshabhimani.com

Related News