എൻഎച്ച്പിസിയിൽ



കേന്ദ്രപൊതുമേഖലാ സ്ഥാപനമായ എൻഎച്ച്പിസി ലിമിറ്റഡിൽ ഒരുവർഷത്തെ ഗ്രാജ്വേറ്റ്സ് അപ്രന്റിസ്/ ടെക്നീഷ്യൻ അപ്രന്റിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, സിവിൽ, ഐടി വിഭാഗങ്ങളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/ഡിപ്ലോമ. കോഴ്സ് കഴിഞ്ഞ് 2019 ജനുവരി ഒന്നിന് മൂന്ന് വർഷവും മൂന്ന് മാസവും പൂർത്തിയായവരും നേരത്തെ അപ്രന്റിസ്ഷിപ്പ് കഴിഞ്ഞവരും ഒരുവർഷത്തിൽകൂടുതൽ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർ www.mhrdnats.gov.in www.mhrdnats.gov.inൽ രജിസ്റ്റർ ചെയ്യണം.  www.nhpcindia.com എന്നwebsite ൽനിന്നും അപേക്ഷാഫോറം ഡൗൺലോഡ്ചെയ്ത് പൂരിപ്പിച്ച്  സർടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം Manager (HR), Loktak Power station, Kom Keirap P O, Loktak, Manipur-795124  എന്ന വിലാസത്തിൽ നവംബർ 10നകം ലഭിക്കത്തക്കവിധം അയക്കണം. വിശദവിവരം website ൽ Read on deshabhimani.com

Related News