സാംസങ് ഹെവി ഇൻഡസ്ട്രീസിൽ



സാംസങ് ഹെവി ഇൻഡസ്ട്രീസിൽ വിവിധ വിഭാഗങ്ങളിൽ ഒഴിവുണ്ട്. പ്രോസസ് ഡിസൈൻ എൻജിനിയർ, പ്രോസസ് ഡിസൈനർ, എച്ച്എസ്ഇ ഡിസൈൻ എൻജിനിയർ, സ്ട്രക്ചറൽ ഡിസൈൻ എൻജിനിയർ, പൈപ്പിങ് ഡിസൈൻ എൻജിനിയർ, ത്രിഡി അഡ്മിനിസ്ട്രേറ്റർ, പൈപ്പിങ് ഡിസൈനർ, ഇലക്ട്രിക്കൽ  എൻജിനിയർ, ഇൻസ്ട്രുമെന്റേഷൻ ഡിസൈൻ എൻജിനിയർ, ഇൻസ്ട്രുമെന്റേഷൻ ഡിസൈനർ, മെക്കാനിക്കൽ ഡിസൈൻ എൻജിനിയർ, പ്ലാനിങ് എൻജിനിയർ, സ്ട്രക്ചറൽ ഡിസൈനേഴ്സ് തസ്തികകളിലാണ് ഒഴിവ്. എൻജിനിയറിങ് തസ്തികയിൽ യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളിൽ ബിഇ/ ബിടെക്. ഡിസൈനർ തസ്തികയിൽ ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. www.career.shi-india.com വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി നവംബർ 15. Read on deshabhimani.com

Related News