തമിഴ്നാട് ഫോറസ്റ്റ് സർവീസിൽ ഗാർഡ്



തമിഴ്നാട് ഫോറസ്റ്റ് യൂനിഫോംഡ് സർവീസസ് റിക്രൂട്ട്മെന്റ്കമ്മിറ്റി ഫോറസ്റ്റ് ഗാർഡ് 726, ഫോറസ്റ്റ് ഗാർഡ് വിത്ത് ഡ്രൈവിങ് ലൈസൻസ് 152 ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മൂന്ന് മണിക്കൂർ പരീക്ഷയിൽ 150 മാർക്കിന്റെ ചോദ്യങ്ങളാണുണ്ടാകുക. പ്രായം 21‐30. 2018 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സുവോളജി/ബോട്ടണി വിഷയം പഠിച്ച് പ്ലസ്ടു വിജയം. ഫോറസ്റ്റ് ഗാർഡ് വിത്ത് ഡ്രൈവിങ് ലൈസൻസ് തസ്തികക്ക് അംഗീകൃത ഡ്രൈവിങ് ലൈസൻസ് വേണം. ഉയരം 163 സെ.മീ(പുരുഷ), 150 സെ.മീ(സ്ത്രീ). നെഞ്ചളവ് 79സെ.മീ (പുരുഷ), 74സെ.മീ (സ്ത്രീ). അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. കായികക്ഷമതാ പരിശോധനയും വൈദ്യപരിശോധനയുമുണ്ടാകും.ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 05. വിശദവിവരം www.forests.tn.gov.inwww.forests.tn.gov.in Read on deshabhimani.com

Related News