കൊച്ചിൻ ഷിപ്‌യാർഡിൽ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി



കൊച്ചിൻ ഷിപ്യാർഡിൽ ഷിപ്പ്  ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി തസ്തികയിൽ മെക്കാനിക്കൽ 29, ഇലക്ട്രിക്കൽ 21 ഒഴിവുണ്ട്. യോഗ്യത എസ്എസ്എൽസിയും ബന്ധപ്പെട്ട എൻജിനിയറിങ്  വിഷയത്തിൽ 60 ശതമാനം മാർക്കോടെ ത്രിവത്സര ഡിപ്ലോമയും. അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ഡ്രാഫ്റ്റ്സ്മാൻ ഷിപ്പിലും കാഡിലും പരിചയവും. ഉയർന്ന പ്രായം 25. 2019 മെയ് രണ്ടിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഓൺലൈൻ പരീക്ഷയുടെയും പ്രാക്ടിക്കൽ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാഫീസ് നൂറുരൂപ.  www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് രണ്ട്. വിശദവിവരം website ൽ. Read on deshabhimani.com

Related News