റിസർവ്‌ ബാങ്കിൽ അസിസ്‌റ്റന്റ്‌



 അസിസ്റ്റന്റ്‌  തസ്തികയിൽ 950 ഒഴിവിലേക്ക്‌ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)  അപേക്ഷ ക്ഷണിച്ചു.  യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദം. പ്രായം 20–-28.  2022 ഫെബ്രുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.   രണ്ട് ഘട്ടങ്ങളായുള്ള മത്സരപരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.   പ്രാഥമികം, പ്രധാന പരീക്ഷകൾ തുടർന്ന് ഒരു ഭാഷാ പ്രാവീണ്യം പരീക്ഷ (എൽപിടി).    ഓൺലൈൻ പ്രാഥമിക പരീക്ഷ മാർച്ച് 26, 27, 2022 തീയതികളിൽ നടക്കും.  പ്രധാന പരീക്ഷ മെയ് മാസത്തിൽ. www.rbi.org.in വഴി  ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കാൻ  തുടങ്ങി. അവസാന തീയതി മാർച്ച് എട്ട്‌. വിശദവിവരം വെബ്‌സൈറ്റിൽ.  Read on deshabhimani.com

Related News