കേരള ബാങ്കിൽ ഓഫീസർ



കേരള സംസ്ഥാന കോ‐ ഓപറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 5 ഒഴിവുണ്ട്. ഒരുവർഷത്തേക്ക് കരാർ നിയമനമാണ്. ചീഫ് ഐഎസ്. സെക്യൂരിറ്റി ആൻഡ് ഐടി ഓഫീസർ 1, ഹെഡ് ട്രഷറി 1, ചീഫ് റിസ്ക് ഓഫീസർ 1, ചീഫ് ഫിനാൻസ് ഓഫീസർ 1, ചീഫ് ലീഗൽ ഓഫീസർ 1 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ ഡെപ്യൂട്ടി മാനേജർ(പിആൻഡ്ഇ), കേരള സ്റ്റേറ്റ് കോ‐ഓപറേറ്റീവ്  ബാങ്ക് ലിമിറ്റഡ്, പാളയം, തിരുവനന്തപുരം‐33 എന്നവിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് രണ്ട്. Read on deshabhimani.com

Related News