കേന്ദ്രനികുതി വകുപ്പിൽ സ്‌പോർട്‌സ് ക്വോട്ട



കേന്ദ്രനികുതി വകുപ്പിലെ ടാക്‌സ് അസിസ്‌സ്റ്റന്റ്, സ്‌റ്റെനോഗ്രാഫർ, ഹവിൽദാർ തസ്തികകളിലേക്ക് സ്‌പോർട്‌സ് ക്വോട്ടയിൽ അപേക്ഷ ക്ഷണിച്ചു. കായിക താരങ്ങൾക്ക് അപേക്ഷിക്കാം. ഇന്റർ യൂണിവേഴ്‌സിറ്റി/ ദേശീയ/ അന്താരാഷ്ട്ര മത്സരങ്ങളിൽ യൂനിവേഴ്‌സിറ്റി/ സംസ്ഥാനം/ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുള്ളവർക്കാണ് അവസരം. കാറ്റഗറി ഒന്നിൽ ബിരുദവും രണ്ടിൽ പ്ലസ്ടുവും മൂന്നിൽ പത്താം ക്ലാസുമാണ് യോഗ്യത. പ്രായം: 1825. നിയമാനുസൃത ഇളവ് ലഭിക്കും. www.cexhyd2.gov.inwww.cexhyd2.gov.in ൽ അപേക്ഷാ ഫോറത്തിന്റെ മാതൃക ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം  Additional Commissiner(P&V), O/o The Principal Commissioner Of Central Tax Hyderabad, GST Bhavan, L B Stadium Road, Basheerbagh, Hyderabad-500004 എന്ന വിലാസത്തിൽ ജനുവരി 25 നകം അയക്കണം. കവറിനുപുറത്ത് Application of meritorious sports person എന്ന് രേഖപ്പെടുത്തണം. Read on deshabhimani.com

Related News