റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ



റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ഇൻ ഗ്രേഡ് ബി (ഡിആർ) ജനറൽ 156, ഓഫീസർ ഇൻ ഗ്രേഡ് ബി (ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് പോളിസി റിസർച്ച് 20, ഡിപ്പാർട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് 23 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത ഓഫീസർ (ജനറൽ) 60 ശതമാനം മാർക്കോടെ ബിരുദം(പത്താം ക്ലാസ്സിലും പ്ലസ്ടുവിനും 60 ശതമാനം മാർക്ക് വേണം), ഡിഇപിആറിൽ യോഗ്യത ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ് കോഴ്സ്/ഫിനാൻസ് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. ഡിഎസ്ഐഎമ്മിൽ യോഗ്യത സ്റ്റാറിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫോർമാറ്റിക്സിൽ(ഐഐടി ഖോരഗ്പൂർ)/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫോർമാറ്റിക്സ്(ഐഐടി ബോംബെ) എന്നിവിടങ്ങളിൽനിന്ന് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. പ്രായം 21‐30. 2019 സെപ്തംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുന്നത്.രണ്ട് ഘട്ടങ്ങളിലായുള്ള ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ട പരീക്ഷ നവംബർ ഒമ്പതിനായിരിക്കും.കണ്ണൂർ , കൊച്ചി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളായിരിക്കും  കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. രണ്ടാം ഘട്ട പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുമായിരിക്കും കേന്ദ്രങ്ങൾ.അപേക്ഷാഫീസ് 850 രൂപ. എസ്സി/എസ്ടി/ഭിന്നശേഷിക്കാർക്ക് നൂറുരൂപ മതി.  www.rbi.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 11. വിശദവിവരം website ൽ.   Read on deshabhimani.com

Related News