ടൂറിസം വകുപ്പില്‍ കോര്‍ഡിനേറ്റര്‍



കേരള ടൂറിസം വകുപ്ളില്‍ സംസ്ഥാന ഉത്തരവാദ ടൂറിസം മിഷനില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 1. മിഷന്‍ കോര്‍ഡിനേറ്റര്‍ (1) മൊത്തശമ്പളം: 30000 രൂപ. യോഗ്യത: ഇക്കണോമിക്സ്, സോഷ്യല്‍ സയന്‍സ്, ടൂറിസം, ഗാന്ധിയന്‍ സ്റ്റഡീസ്, റൂറല്‍ ഡവലപ്മെന്റ്, സോഷ്യല്‍വര്‍ക്ക്, എന്‍വയണ്‍മെന്റല്‍ സയന്‍സ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, എന്നിവയിലേതിലെങ്കിലും 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. പ്രായപരിധി 45. 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. 2. ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (1). മൊത്തശമ്പളം 30,000. യോഗ്യത: ബിരുദം. 10 വര്‍ഷത്തെ പ്രവൃത്തിപരിചയം. 3. എക്സിക്യുട്ടീവ് അസിസ്റ്റന്റ് (1). മൊത്തശമ്പളം 20,000. പ്രായം 45. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ടൂറിസം മാനേജ്മെന്റില്‍ എംഎ, എംടിഎ, എംഎസ്ഡബ്ള്യു, രണ്ടു വര്‍ഷത്തെ പരിചയം. 4. ഓഫീസ് അസിസ്റ്റന്റ്. മൊത്തശമ്പളം10,000. പ്രായം: 35. യോഗ്യത: ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും അല്ലെങ്കില്‍ പ്ളസ്ടു പാസും ഒരു വര്‍ഷത്തെ പരിചയവും. 5. ജില്ലാ ആര്‍ട്ടിമിഷന്‍ കോര്‍ഡിനേറ്റര്‍ (7 ഒഴിവ്). തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍. മൊത്തശമ്പളം 25,000. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. അപേക്ഷ ലഭിക്കേണ്ട സമയപരിധി ആഗസ്ത് 31 വൈകിട്ട് 5 മണി. എല്ലാ രേഖകളുടെയും പകര്‍പ്പ് സഹിതം അപേക്ഷ ഡയറക്ടര്‍, ഡിപ്പാര്‍ട്മെന്റ് ഓഫ് ടൂറിസം, ഗവണ്‍മെന്റ് ഓഫ് കേരള, പാര്‍ക്ക്വ്യൂ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ അയക്കണം. ഇ മെയിലില്‍ അപേക്ഷ സ്വീകരിക്കില്ല. കവറിന് പുറത്ത് ഏത് തസ്തികയിലേക്കാണെന്ന് രേഖപ്പെടുത്തണം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ംലയശെലേ: ംംം.സലൃമഹമീൌൃശാ.ീൃഴ Read on deshabhimani.com

Related News