അസിസ്റ്റന്റ് പ്രൊഫസര്‍



കണ്ണൂര്‍ > സര്‍വകലാശാലയുടെ തലശേരി, പാലയാട് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അപ്ളൈഡ് ഇക്കണോമിക്സിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കും. താവക്കരയില്‍ 22 ന് പകല്‍ 11 ന് വാക്-ഇന്‍- ഇന്റര്‍വ്യൂ നടത്തും. വിദ്യാഭ്യാസ യോഗ്യത: 55 ശതമാനം മാര്‍ക്കില്‍ കുറയാതെ മാത്തമാറ്റിക്കല്‍ ഇക്കണോമിക്സ്, ഓപ്പറേഷന്‍ റിസര്‍ച്ച് എന്നിവ കോര്‍ പേപ്പറുകളായി എടുത്ത് അപ്ളൈഡ് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം. നെറ്റ്/പിഎച്ച്ഡി. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും. അപേക്ഷാഫോറവും വിശദവിവരങ്ങളും സര്‍വകലാശാല website ല്‍.   Read on deshabhimani.com

Related News