റിമോട്ട് സെന്‍സിങ് സെന്ററില്‍ എന്‍ജിനിയര്‍മാര്‍ക്ക് അവസരം



കര്‍ണാടക സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആപ്ളിക്കേഷന്‍ സെന്റര്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്രോജക്ടിലേക്ക് താഴെപറയുന്ന തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 1. ഗ്രൂപ്പ് ഹെഡ് (ആപ്ളിക്കേഷന്‍ ആന്‍ഡ് പോര്‍ട്ടല്‍ ഡെവലപ്മെന്റ്). പ്രായം 58. യോഗ്യത: എംടെക്, എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഒന്നാംക്ളാസില്‍ ബിടെക്, എംസിഎ പത്തുവര്‍ഷത്തെ പ്രവൃത്തി പരിചയം. 2. ടീംലീഡ് (സ്പെഷ്യലിസ്റ്റ് ആപ്ളിക്കേഷന്‍)4 ഒഴിവ്. പ്രായം: 40. യോഗ്യത: ഒന്നാംക്ളാസില്‍ എംടെക് അഞ്ചുവര്‍ഷത്തെ പവൃത്തിപരിചയം അല്ലെങ്കില്‍ ബിടെക്, എംസിഎ, ഏഴു വര്‍ഷത്തെ പ്രവൃത്തി പരിചയം. 3. ടീംലീഡ് (സ്പെഷ്യലിസ്റ്റ് ഡാറ്റാബേസ്) 2 ഒഴിവ്. പ്രായം: 40. യോഗ്യത: എംടെക്, 5 വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബിടെക്/എംസിഎ ഏഴുവര്‍ഷത്തെ പ്രവൃത്തി പരിചയം. 4. ടീം ലീഡ് (സോഫ്റ്റ്വെയര്‍ ടെസ്റ്റിങ്) ഒരു ഒഴിവ്്. പ്രായം: 40. യോഗ്യത: ഒന്നാംക്ളാസ് എംടെക്് അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഒന്നാംക്ളാസില്‍ ബിടെക്/എംസിഎ ഏഴു വര്‍ഷത്തെ പ്രവൃത്തിപരിചയം. 5. സീനിയര്‍ സ്പെഷ്യലിസ്റ്റ്. 2 ഒഴിവ്. പ്രായം: 38. ഒന്നാംക്ളാസ് എംടെക് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ഒന്നാംക്ളാസ്് ബിടെക് അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. 6. സ്പെഷ്യലിസ്റ്റ്: 2 ഒഴിവ്. പ്രായം: 35. യോഗ്യത: ഒന്നാംക്ളാസില്‍ എംടെക്, രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഒന്നാംക്ളാസ് ബിടെക് മൂന്ന്വര്‍ഷത്തെ പ്രവൃത്തിപരിചയം. 7. ടാസ്ക് റിസോഴ്സ്: 7 ഒഴിവ് പ്രായം: 30 യോഗ്യത: എംടെക് ഒരു വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ ഒന്നാംക്ളാസ് ബിടെക്/എംസിഎ. വിശദാംശങ്ങള്‍ക്ക് Website: www.ksrsac.in.  അപേക്ഷ ഇമെയിലായി ലഭിക്കേണ്ട അവസാന തീയതി ആഗസ്ത് 29. ഇ-മെയില്‍ വിലാസം: manpower@ksrsac.in. Read on deshabhimani.com

Related News