ദേവസ്വം ബോർഡുകളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം
ഗുരുവായൂർ, കൊച്ചിൻ, തിരുവിതാംകൂർ ദേവസ്വം ബോർഡുകളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. നിശ്ചതയോഗ്യതയുള്ള ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർഥികളാണ് അപേക്ഷിക്കേണ്ടത്. കാറ്റഗറി നമ്പർ 22/2020 ഫിസിഷ്യൻ(ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ) ഒരൊഴിവ്. കാറ്റഗറി നമ്പർ 23/2020 എൽഡി ക്ലർക്(ഗുരുവായൂർ ദേവസ്വം) 20 ഒഴിവ്. കാറ്റഗറി നമ്പർ 24/2020 ഇലത്താളം പ്ലെയർ (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്. കാറ്റഗറി നമ്പർ 25/2020 തകിൽ പ്ലെയർ 1, 26/2020 താളം പ്ലെയർ (ഗുരുവായൂർ ദേവസ്വം), 27/2020 ടീച്ചർ(ചെണ്ട) (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്. 28/2020 ടീച്ചർ(കൊമ്പ്) (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്. 29/2020 ടീച്ചർ(കുറുംകുഴൽ) (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്. 30/2020 ടീച്ചർ(തകിൽ) (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്. 31/2020 ലൈവ് സ്റ്റോക്ക് ഇൻസ്പക്ടർ ഗ്രേഡ് രണ്ട് (ഗുരുവായൂർ ദേവസ്വം) 2 ഒഴിവ്. കാറ്റഗറി നമ്പർ 32/2020, സിസ്റ്റം മാനേജർ(കൊച്ചിൻ ദേവസ്വം ബോർഡ്) ഒരൊഴിവ്. പട്ടിക ജാതി, പട്ടിക വർഗ, മറ്റുപിന്നോക്ക വിഭാഗങ്ങൾക്കുള്ള പ്രത്യേക എൻസിഎ വിജ്ഞാപനമായി കാറ്റഗറി നമ്പർ 33/2020 പാർട്ടൈം ശാന്തി(തിരുവിതാംകൂർ ദേവസ്വം ബോർഡ്, പട്ടികജാതിക്കാരിൽനിന്ന് മാത്രം) 14 ഒഴിവ്., 34/2020 പാർട്ടൈം ശാന്തി (തിരുവിതാംകൂർ ദേവസ്വം ബോർഡ്, പട്ടികവർഗക്കാരിൽനിന്ന് മാത്രം) 4 ഒഴിവ്. 35/2020 പാർട്ടൈം ശാന്തി (തിരുവിതാംകൂർ ദേവസ്വം ബോർഡ്, മറ്റുപിന്നോക്കവിഭാഗക്കാരിൽനിന്ന് മാത്രം) 2 ഒഴിവ്. ശാന്തി ജോലിയിലുള്ള പരിചയം തെളിയിക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകരിച്ച തന്ത്രിയിൽനിന്നോ സ്ഥാപനത്തിൽനിന്നോ ലഭിച്ച സർടിഫിക്കറ്റ് ഹാജരാക്കണം. കാറ്റഗറി നമ്പർ 36/2020 രണ്ടാം ആനശേവുകം(തിരുവിതാംകൂർ ദേവസ്വം ബോർഡ്–-മറ്റു പിന്നോക്ക വിഭാഗക്കാരിൽനിന്നുമാത്രം) ഒരൊഴിവ്. കാറ്റഗറി നമ്പർ 37/2020, എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് നാല്, (മലബാർ ദേവസ്വംബോർഡിലെ ക്ഷേത്ര ജീവനക്കാരിൽനിന്നും തസ്തിക മാറ്റം വഴി) 9 ഒഴിവുണ്ട്. യോഗ്യത, പ്രായം, അപേക്ഷാഫീസ് തുടങ്ങിയവസംബന്ധിച്ചും അപേക്ഷിക്കേണ്ട വിധം സംബന്ധിച്ചും വിശദവിവരത്തിന് www.kdrb.kerala.gov.in Read on deshabhimani.com