ഇന്റലിജന്റ്സ് ബ്യൂറോയില്‍ ഓഫീസര്‍ 1430



കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ഇന്റലിജന്റ്സ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്റ്സ് ഓഫീസര്‍ ഗ്രേഡ്- രണ്ട് എക്സിക്യൂട്ടീവ് തസ്തികയില്‍ 1430 ഒഴിവ്. ആകെയുള്ള ഒഴിവുകളില്‍ 130 ഒഴിവ് വിമുക്തഭടന്മാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒഴിവുകള്‍ താത്കാലികമാണെങ്കിലും നീട്ടിക്കിട്ടാന്‍  സാധ്യതയുണ്ട്. അംഗീകൃത ബിരുദമാണ് യോഗ്യത. കംപ്യൂട്ടര്‍ വിജ്ഞാനം അഭിലഷണീയം.  ഒഴിവുകള്‍: ജനറല്‍: 951, ഒബിസി 184, എസ്സി 109, എസ്ടി 56 എന്നിങ്ങനെയാണ്. അംഗപരിമിതര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായം 18 നും 27 നുമിടയില്‍. സംവരണവിഭാഗങ്ങള്‍ക്ക് പ്രായത്തില്‍ ഇളവുണ്ട്. എസ്സി/ എസ്ടി  വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒബിസിക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. യോഗ്യത, പ്രായം എന്നിവ നിശ്ചയിക്കുന്നത് അപേക്ഷ  സ്വീകരിക്കേണ്ട അവസാന തിയതി പ്രകാരമാണ്. ഒരുമണിക്കൂര്‍ വീതമുള്ള രണ്ട് എഴുത്ത് പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. എഴുത്ത് പരീക്ഷയില്‍ 100 ചോദ്യങ്ങള്‍. രാജ്യത്ത് 33 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാ കേന്ദ്രം. ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് എക്സാം ഫീ 100 രൂപ. സ്ത്രീകളും എസ്സി, എസ്ടി വിഭാഗക്കാരും ഫീ അടക്കേണ്ടതില്ല. ഫീ ഓണ്‍ലൈനായോ ഓഫ്ലൈനായോ അടക്കാവുന്നതാണ്. ഓണ്‍ലൈന്‍വഴിയാണ് അപേക്ഷിക്കേണ്ടത്. www.mha.nic.in അവസാന തിയ്യതി സെപ്തംബര്‍ 2. Read on deshabhimani.com

Related News