സര്‍വ്വേയര്‍ ഗ്രേഡ്2 ഒറ്റത്തവണ വെരിഫിക്കേഷന്‍ 22 മുതല്‍



കാറ്റഗറി നമ്പര്‍ 415/2015 പ്രകാരം സര്‍വ്വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്സ് വകുപ്പില്‍ സര്‍വ്വേയര്‍ ഗ്രേഡ്2 തസ്തികയുടെ 07.11.2017 ന് പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഡിസംബര്‍ 22 മുതല്‍ 2018 ജനുവരി 22 വരെ കൊല്ലം മേഖലാ ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.   കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക. ഇന്റര്‍വ്യൂ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 104/2015 പ്രകാരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) കമ്പ്യൂട്ടര്‍ സയന്‍സ് (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്), കാറ്റഗറി നമ്പര്‍ 291/2016 പ്രകാരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍)  സുവോളജി (പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്)    എന്നീ തസ്തികകള്‍ക്ക് 2018 ജനുവരി 4,5 തീയതികളില്‍ തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് നടക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക. ഫലം പ്രസിദ്ധീകരിച്ചു 2017 ജൂലൈയിലെ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട്, അന്ധരായ പരീക്ഷാര്‍ത്ഥികള്‍ക്കായി നടത്തിയ വാചാപരീക്ഷകളുടെ ഫലം കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News