ഐടിഐ ലിമിറ്റഡില്‍ അവസരം
ഐടിഐ ലിമിറ്റഡില്‍ നിരവധി അവസരം. മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്- 02, അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ട്രെയിനി- 09, ഫാര്‍മസിസ്റ്റ്- 01, എക്സ്റേ ടെക്നീഷ്യന്- 01, കെമിസ്റ്റ്- 01, എന്നിങ്ങനെയാണ് ഒഴിവ്. മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് യോഗ്യത 65 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിങ് ബിരുദം (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍ സയന്‍സ്), 60 ശതമാനം മാര്‍ക്കോടെ എംബിഎ(മാര്‍ക്കറ്റിങ്), ഉയര്‍ന്ന പ്രായം 30. അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ട്രെയിനി യോഗ്യത: 65 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിങ് ബിരുദം (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ എംസിഎ), ഉയര്‍ന്ന പ്രായം 28. രണ്ടു തസ്തികയിലും ഒഴിവ് ഐടിഐ ലിമിറ്റഡിന്റെ പാലക്കാട് കഞ്ചിക്കോട് പ്ളാന്റിലാണ്. അപേക്ഷാഫോറം www.itiltd-india.com/Careers ല്‍നിന്ന് ഡൌണ്‍ലോഡ്ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അപേക്ഷാഫീസായി 300 രൂപ അടച്ചതിന്റെ ഡിഡി സഹിതം Dy General Manager(HR), ITI Limited, Kanjikode(W), Palakkad-678623 എന്ന വിലാസത്തില്‍ നവംബര്‍ 30നകം ലഭിക്കണം. ഫാര്‍മസിസ്റ്റ് യോഗ്യത എസ്എസ്എല്‍സിയും ഫാര്‍മസിയില്‍ ഡിപ്ളോമയും. എക്സ്റേ ടെക്നീഷ്യന് യോഗ്യത എസ്എസ്എല്‍സിയും എക്സ്റേ ടെക്നീഷ്യന്/ റേഡിയോഗ്രാഫി എന്നിവയിലേതെങ്കിലുമൊന്നില്‍ ഡിപ്ളോമയും. കെമിസ്റ്റ് യോഗ്യത 65 ശതമാനം മാര്‍ക്കോടെ എംഎസ്സി കെമിസ്ട്രി/ ഓര്‍ഗാനിക് കെമിസ്ട്രി/ അനലിറ്റിക്കല്‍ കെമിസ്ട്രി/ ബയോകെമിസ്ട്രി. മൂന്ന് തസ്തികയിലും ഉയര്‍ന്ന പ്രായം 30. ബംഗളൂരു ദൂരവാണിനഗറിലെ പ്ളാന്റിലാണ് ഒഴിവ്. അപേക്ഷ Dy General Manager- HR (B/R & D), ITI Limited, Dooravani Nagar,Bangalore Plant, Bangalore-560016 എന്ന വിലാസത്തില്‍ നവംബര്‍ 30 നകം ലഭിക്കണം. വിശദവിവരവും അപേക്ഷാഫോറവും www.itiltd-india.com/Careers Read on deshabhimani.com