കെഎസ്ആര്‍ടിസിയില്‍ ജിഎം, ഡെപ്യൂട്ടി ജിഎം, ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ്/കോസ്റ്റ് അക്കൌണ്ടന്റ്സ്- തസ്തികകളില്‍ ഒഴിവ്



കെഎസ്ആര്‍ടിസിയില്‍ ജിഎം, ഡെപ്യൂട്ടി ജിഎം, ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ്/കോസ്റ്റ് അക്കൌണ്ടന്റ്സ്- തസ്തികകളില്‍ ഒഴിവുണ്ട്. ജനറല്‍ മാനേജര്‍(ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍)- 01, ജനറല്‍ മാനേജര്‍ (ടെക്നിക്കല്‍)- 01, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ഓപറേഷന്‍സ്)- 01, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ടെക്നിക്കല്‍)- 01, ചാര്‍ട്ടേഡ് അക്കൌണ്ടന്റ്/കോസ്റ്റ് അക്കൌണ്ടന്റ്സ്- 03 എന്നിങ്ങനെയാണ് ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ആദ്യം മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. അഞ്ച് വര്‍ഷംവരെ നീട്ടിനല്‍കും. പൊതുമേഖലാ സ്ഥാപനത്തിലുള്ളവര്‍ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും അപേക്ഷിക്കാം. ജനറല്‍ മാനേജര്‍ തസ്തികയില്‍ ഉയര്‍ന്ന പ്രായം 50, മറ്റുതസ്തികകളില്‍ 45. ജനറല്‍ മാനേജര്‍ യോഗ്യത എംബിഎ(ഫിനാന്‍സ്)/ പ്രമുഖ സ്ഥാപനത്തിലോ പൊതുമേഖലാ സ്ഥാപനത്തിലെ 15 വര്‍ഷത്തെ(കുറഞ്ഞത് അഞ്ചുവര്‍ഷം സീനിയര്‍ മാനേജ്മെന്റ് തലത്തില്‍) പരിചയം. ജനറല്‍ മാനേജര്‍(ടെക്നിക്കല്‍) യോഗ്യത ബിടെകും ഐഐഎമ്മില്‍നിന്നോ ദേശീയപ്രാധാന്യമുള്ള സ്ഥാപനത്തില്‍നിന്നോ ഉള്ള എംബിഎയും 15 വര്‍ഷത്തെ (സീനിയര്‍ മാനേജ്മെന്റ്്തലത്തില്‍ അഞ്ചുവര്‍ഷം) പരിചയവും. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ഓപറേഷന്‍) യോഗ്യത അംഗീകൃത സ്ഥാപനത്തില്‍നിന്ന് ബിടെകും ഐഐഎമ്മില്‍നിന്നോ ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തില്‍നിന്നോ ഉള്ള എംബിഎയും. പത്തുവര്‍ഷം മിഡില്‍ മാനേജ്മെന്റ് തലത്തിലുള്ള പരിചയം. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ടെക്നിക്കല്‍) യോഗ്യത ബിടെക്(മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍), ഐഐഎമ്മില്‍നിന്നോ ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തില്‍നിന്നോ ഉള്ള എംബിഎ. പത്തുവര്‍ഷം മിഡില്‍ മാനേജ്മെന്റ് തലത്തിലുള്ള പരിചയം. ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ്/കോസ്റ്റ് അക്കൌണ്ടന്റ്സ് യോഗ്യത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യ/ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യയിലെ അംഗത്വം പത്തുവര്‍ഷ പരിചയം.   വിശദവിവരവും അപേക്ഷാഫോറവും http://www.keralartc.com, www.prd.kerala.gov.in website ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 30നകം The Secretary to Government, Transport Department, Room No. 394, Main Block, Government Secretariat, Thiruvananthapuram - 1  എന്ന വിലാസത്തില്‍ ലഭിക്കണം. Read on deshabhimani.com

Related News