ആന്‍ട്രിക്സ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ കമ്പനിസെക്രട്ടറി, ജൂനിയര്‍ ലീഗല്‍ ഓഫീസര്‍



കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബംഗളൂരുവിലെ ആന്‍ട്രിക്സ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ കമ്പനിസെക്രട്ടറി, ജൂനിയര്‍ ലീഗല്‍ ഓഫീസര്‍ എന്നിവരുടെ ഓരോ ഒഴിവുണ്ട്. കമ്പനിസെക്രട്ടറി യോഗ്യത ഒന്നാം ക്ളാസോടെയുള്ള ബിരുദം, അസോസിയറ്റ് മെംബര്‍ ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ. ലീഗല്‍ ഓഫീസര്‍ യോഗ്യത നിയമബിരുദം, ഇന്ത്യന്‍ ബാര്‍ കൌണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട് സൈസ് ഫോട്ടോയും  ഒപ്പും സ്കാന്‍ ചെയ്ത് അപ്ലോഡ്ചെയ്യണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നമ്പര്‍ ഭാവിയിലെ അന്വേഷണങ്ങള്‍ക്ക് ആവശ്യമാണ്. അപേക്ഷാ ഫീസ് 500 രൂപയാണ്. ഓണ്‍ലൈനായും അല്ലാതെയും ഫീസടയ്ക്കാം. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 15 . വിശദവിവരം www .antrix.co.in ല്‍ ലഭിക്കും. Read on deshabhimani.com

Related News