ഇന്ത്യൻ ഓയിൽ കോർപറേഷനിൽ



ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ അപ്രന്റിസ് 487 ഒഴിവുണ്ട്. മാർക്കറ്റിങ് ഡിവിഷനിൽ സതേൺ റീജണലിലാണ് ഒഴിവ്. കേരളം തമിഴ്നാട്, പുതുച്ചേരി, കർണാടകം, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലാണ് ഒഴിവ്. കേരളത്തിൽ 64 ഒഴിവുണ്ട്. ട്രേഡ് അപ്രന്റിസ് ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇല്രക്ടോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷീനിസ്റ്റ് വിഭാഗങ്ങളിലാണള ഒഴിവ്. യോഗ്യത പത്താം ക്ലാസ്സും ദ്വിവത്സര ഐടിഐയും. ടെക്നീഷ്യൻ അപ്രന്റിസ് മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഇൻസ്ട്രുമെന്റേഷൻ, സിവിൽ , ഇലക്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത പത്താംക്ലാസ്സും ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര ഡിപ്ലോമയും. 50 ശതമാനം മാർക്ക് വേണം. ട്രേഡ് അപ്രന്റിസ്(അക്കൗണ്ടന്റ്) യോഗ്യത ബിരുദം ട്രേഡ് അപ്രന്റിസ് ഡാറ്റ എൻട്രി ഓപറേറ്റർ(സ്കിൽഡ് ഹോൾഡേഴ്സ്), റീെട്ടൈൽ അസോസിയറ്റ്(ഫ്രഷർ), റീടൈൽ സെയിൽസ് അസോസിയറ്റ്(സ്കിൽഡ് ഹോൾഡേഴ്സ്), പ്ലസ്ടു ജയിക്കണം(ബിരുദം ഇല്ലാത്തവർ). ബന്ധപ്പെട്ട മേഖലകളിൽ സർടിഫിക്കറ്റ് വേണം.പ്രായം 1824. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 28. വിശദവിവരത്തിനും അപേക്ഷിക്കാനും www.iocl.com p { margin-bottom: 0.25cm; line-height: 115%; background: transparent } Read on deshabhimani.com

Related News